വിക്കിപീഡിയയിലേക്ക് എന്ന പോസ്റ്റിന്റെ തുടര്‍ച്ച ഇവിടെ പ്രസിദ്ധീകരിക്കുന്നു.
2013 ഓഗസ്റ്റ് 6-ന് വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തെക്കുറിച്ച് ലേഖനം ചെയ്തശേഷം ഒരു വര്‍ഷത്തോളം മലയാളം വിക്കിപീഡിയയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ഞാന്‍ ചെയ്തിരുന്നില്ല. 2014-ല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ വീണ്ടും വിക്കിപീഡിയയിലേക്കു വന്നു. ചെസ്സിനോടുള്ള താല്‍പര്യമാണ് എന്നെ വീണ്ടും വിക്കിപീഡിയയിലേക്ക് ആകര്‍ഷിച്ചത്. ചാമ്പ്യന്‍ഷിപ്പിനെപ്പറ്റിയുള്ള ലേഖനത്തില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെങ്കിലും വീണ്ടും വിക്കിപീഡിയയില്‍ നിന്നകന്നു.
മലയാളം വിക്കിപീഡിയയെക്കുറിച്ച് മലയാള മനോരമയിലും ദേശാഭിമാനി അക്ഷരമുറ്റത്തിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ് അതേപ്പറ്റി കൂടുതല്‍ അറിയുവാന്‍ കഴിഞ്ഞത്. 'മനുഷ്യന്‍ കണ്ടെത്തിയ എല്ലാ അറിവുകളും ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സൗജന്യമായി ലഭ്യമാക്കുക' എന്ന മഹത്തായ ആശയത്തിലൂന്നിയാണ് വിക്കിപീഡിയയുടെ പ്രവർത്തനം. ഇവിടെ ആര്‍ക്കും തിരുത്തല്‍ നടത്താം ലേഖനങ്ങളെഴുതാം.. ഇതൊക്കെ ആ റിപ്പോര്‍ട്ടുുകളിൂടെയാണ് ഞാന്‍ മനസ്സിലാക്കിയത്. അതുവരെ വിക്കിപീഡിയയുടെ മഹത്വം മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഞാന്‍ വിക്കിപീഡിയയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു.
2015-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയായതോടെ വിക്കിപീഡിയയില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആ വര്‍ഷം വിക്കിപീഡിയയില്‍ നടന്ന ഏഷ്യന്‍ മാസം തിരുത്തല്‍ യജ്ഞത്തില്‍ പങ്കെടുത്തു. ഏഷ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നതിനുള്ള ഒരു പരിപാടിയായിരുന്നു അത്. കുറഞ്ഞത് 5 ലേഖനങ്ങൾ എങ്കിലും എഴുതുന്നവർക്ക് വിക്കിപീഡിയയില്‍ നിന്നുള്ള അഭിനന്ദന സന്ദേശം ഏതെങ്കിലും വിദേശരാജ്യത്തു നിന്നുള്ള പോസ്റ്റ് കാര്‍ഡായി ലഭിക്കും. ഈ തിരുത്തൽ യജ്ഞത്തിൽ 11 ലേഖനങ്ങൾ എഴുതിയ എനിക്ക് ചൈനയിൽ നിന്നുള്ള പോസ്റ്റ് കാർഡ് സമ്മാനമായി ലഭിച്ചു. അതെനിക്കു കൂടുതല്‍ പ്രചോദനമായി. പിന്നീട് നിരവധി ലേഖനങ്ങള്‍ ഞാനെഴുതി.
2013-ല്‍ മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ 2018 ഏപ്രിൽ വരെയുള്ള എല്ലാ ലേഖനങ്ങളും എന്റെ സാംസങ് ഗ്യാലക്സി സ്റ്റാര്‍ (GTS5282) എന്ന ആന്‍ഡ്രോയ്ഡ് ഫോണുപയോഗിച്ചാണ് നിര്‍മ്മിച്ചത്. 2017 ഡിസംബര്‍ വരെ മലയാളം വിക്കിപീഡിയയില്‍ 180-ലധികം ലേഖനങ്ങളും 4100-ലധികം തിരുത്തുകളും ചെയ്തിട്ടുണ്ട്. (ഈ ബ്ലോഗ് നിര്‍മ്മിച്ചതും ഇതേ ഫോണ്‍ ഉപയോഗിച്ചാണ്.)
വിക്കിപീഡിയയില്‍ ലേഖനം എഴുതുന്നതിലൂടെ കുറേ കാര്യങ്ങള്‍ നാം പഠിക്കുന്നു. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും കഴിയുന്നു. സൈബര്‍ ലോകത്ത് മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന ഈ വിശ്വവിജ്ഞാനകോശത്തിന്റെ നിര്‍മ്മാണത്തില്‍ നമ്മുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്നു. വിക്കിപീഡിയയില്‍ നാം നല്‍കിയ സംഭാവനകള്‍ നമ്മുടെ കാലശേഷവും അവിടെയുണ്ടാകും.
വിക്കിപീഡിയ ഇനിയും വിശാലമാകും...എങ്കിലും നാം പതിപ്പിച്ച അടയാളം വിക്കിപീഡിയയുടെ ഏതെങ്കിലും ഒരു കോണില്‍ അവശേഷിക്കുന്നുണ്ടാകും.....സ്മാരകശിലകള്‍ പോലെ..